പത്തനംതിട്ട: 35 രൂപയ്ക്ക് 20 ലിറ്റർ കുടിവെള്ളവുമായി പത്തനംതിട്ട നഗരസഭയുടെ പദ്ധതി. സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ സഹകരണത്തോടെ കല്ലറക്കടവിൽ നിർമിച്ച പ്ലാന്റ് വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പ്ലാന്റിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. ദിവസേന 5000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ശുദ്ധീകരിക്കുന്ന വെള്ളം ബോട്ടിലുകളിലാക്കി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *