ആസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ഏകദിനത്തില്‍ കരിയറിലെ 40ാം സെഞ്ച്വറിയാണ് കോഹ്‌ലി കണ്ടെത്തിയത്. ഇന്നത്തെ സെഞ്ച്വറിക്കൊരു പ്രത്യേകതയുണ്ട്, ടീം കൂട്ടത്തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു കോഹ്‌ലിയില്‍ നിന്നൊരു മനോഹരമായൊരു ഇന്നിങ്‌സ്. എന്നാല്‍ ഇത്തരത്തിലൊന്ന് ആദ്യത്തേത് അല്ലെന്ന് മാത്രം.

പക്ഷേ സെഞ്ച്വറി റെക്കോര്‍ഡിന് പുറമെ കോഹ്‌ലി മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ക്യാപ്റ്റന്‍ എന്ന നിലയില്‍ അതിവേഗത്തില്‍ 9000 റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ഇന്നത്തെ മത്സരത്തില്‍ കോഹ്‌ലി സ്വന്തം പേരിലാക്കിയത്. തകര്‍ത്തത് ആസ്‌ട്രേലിയന്‍ നായകന്‍ റിക്കിപോണ്ടിങിനെ. പോണ്ടിങിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് കോഹ്ലി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *