നടിയെ അക്രമിച്ച കേസ് ; വിചാരണ ആറു മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ആറു മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.കേസിലെ പ്രതി മാർട്ടിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ അഭിപ്രായം കേസിൽ വിചാരണ നടപടികൾക്കായി വനിതാ ജഡ്ജിയെ അനുവദിച്ച വേളയിൽ വിചാരണ നടപടികൾ ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേസിലെ പ്രധാന പ്രതി പൾസർ സുനിയും, നടൻ ദിലീപും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റുന്നത് സാമ്പത്തികമായും ആരോഗ്യപരമായും ബാധിക്കും എന്നാണ് പ്രതികളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *