ഗ്രൗണ്ടില്‍ ധോണിയും തല’ എന്ന ആരാധകനും തമ്മില്‍ പൊരിഞ്ഞ ഓട്ടം, ഒടുവില്‍…..

ഗ്രൗണ്ടിനുള്ളിലും പുറത്തും ആരാധകര്‍ ധോണിയുടെ അടുത്തേക്ക് വരുന്നതും ഫോട്ടോയെടുക്കുന്നതൊന്നും പുതുമയുള്ള കാര്യമല്ല. ധോണി അവരെ തൃപ്തിപ്പെടുത്തി പറഞ്ഞയക്കാറുമുണ്ട്. എന്നാല്‍ ആസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനം നടക്കുന്ന നാഗ്പൂരില്‍ ധോണിയുടെ അടുത്തേക്കൊരു ആരാധകന്‍ ഓടിവന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തന്നെ തരംഗമാവുന്നത്.

https://twitter.com/i/status/1102913747251650560

ആരാധകനും ധോണിയും തമ്മില്‍ ഓട്ടമായിരുന്നു ഗ്രൗണ്ടില്‍. ധോണിയെ ഒന്ന് തൊടാന്‍ ‘തല’എന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആ ആരാധകന്‍ ശ്രമിക്കുന്നതും ധോണി ഒഴിഞ്ഞ് മാറുന്നതുമാണ് രസകരമായത്. സഹതാരങ്ങളുടെ ഇടയിലൂടെയായിരുന്നു ധോണിയുടെയും ആരാധകന്റെയും ഓട്ടം. അവസാനം ധോണി ആരാധകന് പിടികൊടുക്കുകയായിരുന്നു. പിന്നാലെ ആരാധകന്‍ കളംവിടുകയും ചെയ്തു. രസകരമായ ആ വീഡിയോ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *