ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ഓസ്‌ട്രേലിയയെ 8 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 251 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനുള്ള ഓസീസിന്റെ ശ്രമം 49.3 ഓവറില്‍ 242 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.അവസാന ഓവറില്‍ ജയത്തിന് 11 റണ്‍സ് മാത്രം അകലെയായിരുന്ന ഓസ്‌ട്രേലിയയെ വിജയ് ശങ്കറിന്റെ ബൗളിങാണ് തരിപ്പണമാക്കിയത്. മൂന്ന് പന്തെറിഞ്ഞ വിജയ്ശങ്കര്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആദ്യം മാര്‍കസ് സ്റ്റോയ്‌നിസിനെയും (52) തൊട്ടുപിന്നാലെ ആദം സാംപയെയും (2) മടക്കിയയച്ചതോടെ ഇന്ത്യ 8 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *