വരള്‍ച്ചയെ നേരിടുന്നതിന് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും തടയണകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായുള്ള തുക ചെലവഴിക്കണം. നിര്‍മ്മാണ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്താന്‍ ഏഴ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന് കണക്കാക്കുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. അതുകൊണ്ട് തന്നെ നേരിടാനുള്ള വലിയ പദ്ധതികളാണ് ജില്ലാ ഭരണകൂടം എടുത്തിരിക്കുന്നത്.
