കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്സും

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്സും. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. എമിറേറ്റ്സ് ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മോഹനശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തി.

കോഴിക്കോട് – ദുബായ് സെക്ടറില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരംഭിക്കുന്നതിന്റെ ഭാഗമായി, ഡി.ജി.സി.എയുടെ നിര്‍ദേശമുനുസരിച്ചുള്ള സുരക്ഷാ പരിശോധനയ്ക്കാണ് എമിറേറ്റ്സ് ഉന്നതല സംഘം കരിപ്പൂരിലെത്തിയത്. റണ്‍വേ ഓപ്പറേഷന്‍ ഏരിയയും മറ്റും സംഘം പരിശോധിച്ചു. സുരക്ഷാ വിലയിരുത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് എമിറേറ്റ്‌സും എയര്‍പോര്‍ട്ട് അതോറിറ്റിയും ഉടമ്പടിയില്‍ ഒപ്പുവച്ചു.

15 ദിവസത്തിനകം റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡി.ജി.സി.എയ്ക്ക് കൈമാറും. അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കാന്‍ എമിറേറ്റ്‌സ് സംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *