മുളന്തുരുത്തി: റെയിൽവേ ട്രാക്കിലിരുന്ന്‌ മദ്യപിക്കുന്നതിനിടയിൽ എത്തിയ കൊല്ലം-എറണാകുളം ‘മെമു’ തീവണ്ടി തടഞ്ഞതിന് മൂന്നുപേരെ റെയിൽവേ പോലീസ് പിടികൂടി. മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശികളായ നിവാസ് നടരാജൻ (29), ജോഫി ജോസഫ് (41), ബെഞ്ചമിൻ മിൽട്ടൻ (32) എന്നിവരെയാണ് റെയിൽവേ സബ്‌ ഇൻസ്പെക്ടർ ഹരികുമാർ പിടികൂടിയത്. മൂവരും ചേർന്ന് ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിന്‌ സമീപം മദ്യപിക്കുമ്പോൾ കൊല്ലം-എറണാകുളം ‘മെമു’ എത്തി. പെട്ടെന്ന് നിവാസ് ട്രാക്കിന്‌ കുറുകെ കിടന്നു. ഇതോടെ മെമു മൂന്ന്‌ മിനിറ്റോളം നിർത്തിയിട്ടു.നിവാസിനെ തീവണ്ടി തടഞ്ഞതിനും മറ്റുള്ളവരെ റെയിൽവേയുടെ സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുമാണ് അറസ്റ്റുചെയ്ത് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *