കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് മുന്ന് വര്‍ഷം

ചാലക്കുടിയുടെ മണ്ണില്‍ നിന്നും ഓട്ടോ ഓടിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് മുന്ന് വര്‍ഷം. കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വേര്‍പാടായിരുന്നു കലാഭവന്‍ മണിയുടേത്. നിരവധി ആല്‍ബങ്ങളിലൂടെ നാടന്‍ പാട്ട് എന്ന കലാരൂപത്തെ മരിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയ ഈ അതുല്യ പ്രതിഭയുടെ ഗാനങ്ങള്‍ എന്നും മലയാളത്തിന് ഒരു ആവേശമായിരുന്നു.മലയാളികള്‍ ഇന്നും വേദനയോടെ മണിയെ ഓര്‍ക്കുന്നുണ്ടെങ്കില്‍ അത് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം പ്രേക്ഷകരെ അത്രമേല്‍ രസിപ്പിച്ചിരുന്നു എന്നതാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *