മഞ്ചേരി : മലപ്പുറത്ത് നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്. നിലമ്പൂർ നായാടംപൊയില്‍ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഞ്ചായത്ത് അംഗമാണ് പൊലീസില്‍ വിവരം നല്‍കിയത്. കൊലപാതകം, തെളിവുനശിപ്പില്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞതോടെ കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.

