മലപ്പുറം പ്രസ് ക്ലബ് ആക്രമിച്ച രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.ആര്‍.എസ്.എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ അജ്ഞാതര്‍ ഗുണ്ട് എറിഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ് ക്ലബിന് നേരെ ആക്രമണമുണ്ടായത്. അക്രമത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദ് സനീന് (23) പരിക്കേറ്റിരുന്നു. വ്യാഴാഴ്ച രാവിലെ 11.30ഓടെ മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *