കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മത്സരിക്കാനുള്ള താല്‍പര്യം പി.ജെ ജോസഫ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും ഇതിനെതിരെ രൂക്ഷവിമര്‍ശവും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നു.

ഏക സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അറിയിച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ പി.ജെ ജോസഫ് ഔദ്യോഗികമായി ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ ഈ ആവശ്യം മാണി എതിര്‍ത്തു. സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കട്ടെയെന്നായിരുന്നു മാണിയുടെ മറുപടി. തുടര്‍ന്ന് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പി.ജെ ജോസഫിന്റെ നിലപാടിനെതിരെ വിമര്‍ശം ഉയര്‍ന്നു. എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും ആവശ്യം. ഇതോടെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയത്. കോട്ടയം നേതാക്കളുമായി ചര്‍ച്ച ചെയ്താകും മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *