രണ്ടാമതൊരു ജയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന തോനല്‍ കാരണമാണ് തന്‍റെ യഥാര്‍ഥ പേരായ ജയന്‍ ഉപേക്ഷിച്ച് ജയസൂര്യ ആയതെന്ന് തുറന്ന് പറഞ്ഞ് നടന്‍ ജയസൂര്യ. ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ താനും ആ പേര് സ്വീകരിച്ചു. വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിയുന്നതെന്നും ജയസൂര്യ പറയുന്നു.

ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ പ്രകടനത്തിന് ജയസൂര്യക്ക് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ഞാന്‍ മേരിക്കുട്ടിയുടെ നിര്‍മ്മാണത്തിലും ജയസൂര്യ പങ്കാളിയായിരുന്നു. നല്ല വേഷങ്ങള്‍ ലഭിക്കാനായല്ല താന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നതെന്ന് ജയസൂര്യ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *