കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസിൽ ലോറി സ്റ്റാൻഡ് ഒരുക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ സമരത്തിലേക്ക്. മീഞ്ചന്ത ബംഗ്ലാവ് പറമ്പത്ത് ക്ഷേത്രത്തിനുസമീപത്താണ് നാലേക്കറോളം വരുന്ന കോർപ്പറേഷൻ സ്ഥലം.ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ ലോറി സ്റ്റാൻഡ് വരുന്നതോടെ കൂടുതൽ പ്രശ്നങ്ങളാകുമെന്നാണ് കരുതുന്നത്. പത്ത് റെസിഡന്റ്‌സ് അസോസിയേഷനുകളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചേർന്ന് ജനകീയ കൺവെൻഷൻ ചേർന്നു. ലോറി സ്റ്റാൻഡ് നിർമാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് പരാതി നൽകിയിട്ടുണ്ട്.കൗൺസിലർമാരായ ഷമീൽ തങ്ങൾ, റഫീഖ് (രക്ഷാധികാരികൾ), കൗൺസിലർ നമ്പിടി നാരായണൻ(ചെയ.), ശ്രീകാന്ത് (ജന.കൺ) ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *