സുരേന്ദ്രനെ  ആലപ്പുഴയില്‍ മത്സരിപ്പിക്കാൻ നീക്കം; വിജയസാധ്യതയില്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന്  കെ സുരേന്ദ്രന്‍

സുരേന്ദ്രനെ ആലപ്പുഴയില്‍ മത്സരിപ്പിക്കാൻ ബിജെപി നീക്കം ,എന്നാൽ വിജയസാധ്യതയില്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചതായി ആണ് സൂചന, പത്തനം തിട്ടയും തൃശൂരുമാണ് കെ സുരേന്ദ്രന്‍റെ നോട്ടം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയിലും കേന്ദ്ര തീരുമാനപ്രകാരം തൃശൂര്‍ സീറ്റ് ബിഡിജെഎസിനും കൊടുത്താല്‍ സുരേന്ദ്രന്‍ ഇടയുമെന്നുറപ്പാണ്. പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്‍റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കോർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *