മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന സിന്തുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി തന്നെയാണ് ടീസര്‍ പുറത്തിറക്കിയത്. വിദേശ രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും മനസിലാകുന്നത്. എസ് .യു അരുണ്‍ കുമാര്‍ ആണ് സംവിധാനം. ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.അഞ്ജലിയാണ് ചിത്രത്തിലെ നായിക. ലിങ്ക, വിവേക് പ്രസന്ന എന്നിവരാണ് മറ്റ് താരങ്ങള്‍. സൂര്യ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. നിര്‍മ്മാണം എസ്.എന്‍ രാജരാജന്‍, ഷാന്‍ സുതരാസന്‍.

Leave a Reply

Your email address will not be published. Required fields are marked *