മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി. ശബരിമല തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണ പറഞ്ഞു. അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കാൻ പാടില്ലെന്നും ടീകാ റാം മീണ വ്യക്തമാക്കി.മതം, ആരാധനാലയം, ജാതി എന്നിവയുടെ പേരില്‍ ജനവികാരം വഷളാക്കരുതെന്നാണ് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി അമിതവ്യാഖ്യാനം നല്‍കരുതെന്നും ടിക്കാറാം മീണ പറഞ്ഞു. യുവതി പ്രവേശനത്തില്‍ ഏത് രീതിയില്‍ വിഷയം ഉന്നയിക്കണമെന്ന് അവരവര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019-03-13

