യുപിഎ ഭരിച്ചിരുന്ന കാലത്ത് കശ്മീരിലെ തീവ്രവാദം അവസാനിപ്പിച്ചു. നരേന്ദ്ര മോദി വന്നതിന് ശേഷം വീണ്ടും കശ്മീർ പഴയ പോലെയായിയെന്നും,ഒരവസരം ലഭിച്ചാൽ ഇന്ത്യയിൽ തീവ്രവാദം നടത്താൻ അവർ ശ്രമിക്കുമെന്നും രാഹുൽ ഗാന്ധി.ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ ആണ് രാഹുൽ ഇങ്ങനെ പറഞത്.ഉന്നത വിദ്യഭ്യാസ മേഖലയിൽ കൂടുതൽ തുക ആവശ്യമുള്ളതിനെക്കുറിച്ച്, സ്ത്രീ സുരക്ഷയും സമത്വത്തെയും കുറിച്ച്, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവേണ്ടതിനെക്കുറിച്ച് സകല വിഷയങ്ങളിലും രാഹുല്‍ഗാന്ധി ലളിതമായി മറുപടി നല്‍കി.
രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനായല്ല തങ്ങള്‍ക്കൊപ്പമുള്ള സഹപാഠിയോടെന്നോണം രാഹുല്‍ സ്റ്റെല്ല മേരീസിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. തന്നെ സര്‍ എന്നല്ല രാഹുല്‍ എന്നു തന്നെ സംബോധന ചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *