കേരള കോണ്‍ഗ്രസ് എമ്മിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി

കേരള കോണ്‍ഗ്രസ് എമ്മിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി. പി.ജെ ജോസഫിനെ കൂടി വിശ്വാസത്തിലെടുത്ത് കോട്ടയം സീറ്റ് തര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാടാണ് കോണ്‍ഗ്രസിന്. കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം ഇടുക്കി, കോട്ടയം,പത്തനംതിട്ട, സീറ്റുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ജോസഫ് വിഭാഗത്തെ വിശ്വാസത്തിലെടുക്കാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കെത്തിയ കേരള കോണ്‍ഗ്രസിലെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പി.ജെ ജോസഫിന് കൂടി അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലേക്ക് സ്ഥാനാര്‍ഥി നിര്‍ണയം പോകേണ്ടിയിരിക്കുന്നു. കെ.എം മാണിയുടെ നിലപാടിനപ്പുറമുള്ള ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായതായും കോണ്‍ഗ്രസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *