വന്‍കിടക്കാരുടെ കടം എഴുതി തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി കര്‍ഷകരുടയെും മത്സ്യത്തൊഴിലാളികളുടേയും കടവും എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാഹുല്‍.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ആയിരുന്നു ഫിഷർമെൻ പാർലമെന്റിന്റെ സംഘടകർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ലധികം പ്രതിനിധികൾ പാർലമെന്റിൽ പങ്കെടുത്തു. പ്രസംഗങ്ങൾ ഒഴിവാക്കി രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുകയും രാഹുൽ അതിന് ഉത്തരം നൽകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചത്. മൽസ്യ തൊഴിലാളികള്‍ക്കായി ഫിഷറീസ് മന്ത്രാലയം എന്ന വാഗ്ദാനം നടപ്പാക്കുമെന്ന് രാഹുൽ പറഞ്ഞു.
