പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പിംഗ്ലേനയ്ക്ക് സമീപം ഭീകരരുടെ ആക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് പിംഗ്ലേന സ്വദേശിയായ ഷൗക്കത്ത് അഹമ്മദ് നയ്കൂവാണെന്ന് തിരിച്ചറിഞ്ഞു. പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല. ഷൗക്കത്ത് അഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പ്രദേശം പോലീസ് വലയത്തിലാണ്.
2019-03-14

