രാഹുൽ ഗാന്ധിക്കായി പഴക്കം ചെന്ന ചായപ്പൊടി കൊണ്ട് ചായ തയ്യാറാക്കി നൽകിയ എയർപോർട്ട് കഫേക്കെതിരെ പൊലീസ് കേസെടുത്തു.മാർച്ച് 9ന് തെലങ്കാനയിൽ വെച്ച് നടന്ന പരിപാടിക്ക് പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. എയർപോർട്ടിലിറങ്ങിയ രാഹുൽ ചായ കുടിക്കാനായി വിമാനാത്തവളത്തിനകത്തെ കഫേയിൽ കയറിയതായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചായപ്പൊടി കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡേറ്റ് കഴിഞ്ഞ ഉത്പന്നം, തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ വന്ന് അന്വേഷണം നടത്തി സ്ഥിരീകരിച്ചു.ഹെെദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര എയർപ്പോർട്ടിലെ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെയാണ് കേസെടുത്തത്.
2019-03-16

