കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപിടിത്തം. വലിയങ്ങാടിക്ക് സമീപമുള്ള മേല്‍പാലത്തിന്റെ താഴെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്.ഒഴിഞ്ഞ ഭാഗത്ത് വേസ്റ്റുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടിച്ചത്. കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തി തീ കെടുത്തുകയായിരുന്നു. ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കുന്ന സംവിധാനം ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായ തീ പിടുത്തത്തില്‍ കുറച്ച് നേരം ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.
2019-03-28
