പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യയില്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ഫൈസാബാദ് മുതല്‍ അയോധ്യ വരെ നീളുന്ന 50 കിലോ മീറ്റര്‍ റോഡ് ഷോയ്ക്കൊടുവില്‍ ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ പ്രിയങ്ക ദര്‍ശനം നടത്തും .കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹരിയാനയിലെ പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലെ രണ്ടാംഘട്ട പ്രചരണം നയിക്കിക്കുന്ന പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസം അമേഠി, റായ്ബറേലി എന്നിവടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് ഫൈസാബാദ് മുതല്‍ അരംഭിക്കുന്ന അന്‍പത് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ അയോധ്യയില്‍ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *