ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനദിവസം ബാങ്കുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശവുമായി ആർബിഐ. ഈ വർഷം മാർച്ച് 31 ഞായറാഴ്ചയാണ്. സാമ്പത്തിക വർഷത്തിന്റെ ക്ലോസിംഗിന്റെ ഭാഗമായി അന്നേ ദിവസം സർക്കാരിന്റെ രസീത്, പെയ്‌മെന്റ് ഇടപാടുകൾ നടക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയത്. സർക്കാർ ഇടപാടുകൾ നടക്കുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *