കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതിനെതിരെ മത്സരിക്കാനാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നത്. അമേഠിയിലെ എം.പിയായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍, വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് പരിശ്രമിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അതെങ്ങിനെ ബി.ജെ.പിക്കെതിരായ മത്സരമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
2019-03-31

