സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു; കോഴിക്കോട് ജില്ലയില്‍ 11 പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും ഇന്ന് സൂര്യാതപമേറ്റു

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. കോഴിക്കോട് ജില്ലയില്‍ 11 പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും ഇന്ന് സൂര്യാതപമേറ്റു. ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെയാണ് ജാഗ്രതാ നിര്‍ദേശം. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ വരെയാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. താപനിലയില്‍ നേരിയ കുറവുണ്ടെങ്കിലും അതീവജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *