പ്രളയം മനുഷ്യ നിര്‍മിതമാണെന്ന യു.ഡി.എഫ് വാദം ശരി വെയ്ക്കുന്നതാണ് അമിക്കസ്‌ ക്യൂറി റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ്. പ്രളയത്തില്‍ നഷ്ടപ്പെട്ട മനുഷ്യജീവന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാം മാനേജ്മെന്‍റില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *