പ്രളയദുരിതമുണ്ടാക്കിയതില്‍ ഒന്നാംപ്രതി വൈദ്യുതിമന്ത്രി എം.എം മണിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍

പ്രളയദുരിതമുണ്ടാക്കിയതില്‍ ഒന്നാംപ്രതി വൈദ്യുതിമന്ത്രി എം.എം മണിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ഉത്തരവാദി സര്‍ക്കാരാണെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമില്ലെന്നും വൈദ്യുതി മന്ത്രിയുടെ നിസംഗതയാണ് ദുരിതം വര്‍ധിപ്പിച്ചതെന്നും എം.കെ മുനീര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാം മാനേജ്മെന്‍റില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *