നെയ്യാറ്റിന്‍കര: കനത്ത ചൂടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു. അതിയന്നൂര്‍ വലയവിളാകത്ത് ബാകൃഷ്ണന്റെ വീട്ടിലാണ് സംഭവം. തകര മേല്‍ക്കൂര ചൂടായത് മൂലം താപനില ഉയര്‍ന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകട സമയത്ത് ബാലകൃഷ്ണനും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ സ്ഫോടന ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വീടിന്റെ അടുക്കളയും ഹാളും പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഫര്‍ണിച്ചറുകളും തുണികളും കത്തിയമര്‍ന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നും അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *