രാഹുല്‍ സംസാരത്തില്‍ മാന്യത പാലിക്കണമെന്ന് സുഷമാ സ്വരാജ്. മോദി അദ്വാനിയെ നിന്ദിച്ചെന്ന രാഹുലിന്റെ പരാമര്‍ശത്തിലാണ് സുഷമയുടെ ട്വീറ്റ്. അദ്വാനി തങ്ങള്‍ക്ക് പിതൃതുല്യനെന്നും സുഷമ ട്വിറ്ററില്‍ പറയുന്നു. ഗുരുവായ അദ്വാനിയെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടയാളാണ് മോദിയെന്നും അങ്ങനെയുള്ളയാളാണ് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആളുകളെ കൊല്ലുന്നതും ഹിന്ദു ധര്‍മ്മത്തില്‍ പെട്ടതാണോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. മഹാരാഷ്ട്രയില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം

Leave a Reply

Your email address will not be published. Required fields are marked *