വര്‍ഗീയതക്കെതിരെ വൈറസായല്ല, ആന്‍റി വൈറസായാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്‍റും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാൻ എന്നിവരടങ്ങുന്ന മുസ്‍ലിം ലീഗ് പ്രതിനിധി സംഘം യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ട് അന്വഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടും.
