ആവേശോജ്വലമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 22 റണ്‍സിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു. 161 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. തുടക്കത്തില്‍ തന്നെ ക്രിസ് ഗെയിലിനേയും മായങ്ക് അഗര്‍വാളിനേയും പുറത്താക്കിയ ഹര്‍ഭജന്‍ സിംഗാണ് കളിയിലെ താരം. സര്‍ഫറാസ് ഖാന്‍ 67ഉം ലോകേഷ് രാഹുല്‍ 55 ഉം റണ്‍സെടുത്തെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *