നാടുവിട്ട എംപിയിൽ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ നിലവിലെ എംപിയായ രാഹുൽ തോൽവി ഭയന്ന് വയനാട്ടിൽ മത്സരിക്കാനെത്തിയ സാഹചര്യത്തിലാണ് സ്മൃതിയുടെ പരാമർശം.

നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരുടെ വിധിയെഴുത്താണിത്. കാണാതായ എംപിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ അമേഠി വിധിയെഴുതുമെന്നും സ്മൃതി ഇറാനി പറഞ്ഞു.സമൃതി ഇറാനി അമേഠിയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *