രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കും. തമിഴ്നാട്ടില്‍ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നു, രാഹുലിന്‍റെ വയനാട്ടിലെ സാനിധ്യം അവര്‍ക്ക് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്‍ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു അദ്ദേഹം. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെയും ആന്‍റണി സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *