കെ.എസ്.ആർ.ടി.സിയിലെ 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഏപ്രിൽ 30നകമാണ് ഡ്രൈവര്‍മാരെ പിരിച്ചു വിടേണ്ടത്. നിയമനം സർവീസ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു.

2012 ആഗസ്ത് 23 ന് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നാലു പേർ സമർപിച്ച അപ്പീൽ ഹരജിയിലാണ് കോടതി ഉത്തരവ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 2455 പേരെ പി.എസ്.സി ആവശ്യമെങ്കിൽ അഡ്വൈസ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. 2012 ആഗസ്ത് 23 ന് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരാണ് ഹരജിക്കാർ.

Leave a Reply

Your email address will not be published. Required fields are marked *