വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മേടമാസ വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍‌ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിക്കും.
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രില്‍ 11 ന് രാവിലെ 5 മണിക്ക് ക്ഷേത്ര നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന്‍ പതിവ് പൂജകള്‍ ഉണ്ടാകും. മേടം ഒന്നായ ഏപ്രില്‍ 15 ന് ആണ് വിഷു.

Leave a Reply

Your email address will not be published. Required fields are marked *