കടകംപള്ളിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന പ്രസ്താവനക്കെതിരെയാണ് കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷന്‍ നിർദ്ദേശിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കത്ത് നൽകി. ചീഫ് സെക്രട്ടറി മുഖേനെയാണ് കത്ത് നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും താക്കീത് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *