ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി

ആചാരപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സുപ്രിം കോടതി അനുമതി. പടക്കത്തിനും സമയത്തിനുമുണ്ടായിരുന്ന നിയന്ത്രണത്തിൽ കോടതി ഇളവ് നൽകി. വെടിക്കെട്ടില്‍ ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻ‌കൂർ അനുമതി വാങ്ങണം.

രാത്രി 8 മുതൽ 10 മണി വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്നായിരുന്നു മുൻ ഉത്തരവ് .ക്ഷേത്ര ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും ഇളവ് ആകാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ടിന് അനുതി തേടി സുപ്രിം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *