പാല: മാണിസാറിന് വിട. കേരള രാഷ്ട്രീയത്തിലെ അതികായന് സാംസ്‌കാരിക കേരളം അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പാല കത്തീഡ്രല്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.

ഇന്ന് രാവിലെ ഏഴേകാലോടെയാണ് കെഎം മാണിയുടെ ഭൗതികദേഹം കരിങ്ങോഴക്കല്‍ വീട്ടില്‍ എത്തിച്ചത്. പതിനായിരങ്ങളുടെ അകമ്പടിയോടെ 21 മണിക്കൂര്‍ കഴിഞ്ഞാണ് വിലാപയാത്ര പാലയിലെത്തിയത്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാലാ ബിഷപ്പിന്റെ നേതൃത്വത്തില്‍ സംസ്‌കാര ശ്രുശൂഷകള്‍ തുടങ്ങിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *