രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ‌തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മെയ് 30നകം വിശദാംശങ്ങള്‍ നല്‍കണം. വിശദമായ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബോണ്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകൾ ദുരൂഹമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ബോണ്ട് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ബോണ്ടുകളെ പൂർണ്ണമായും എതിർത്തുകൊണ്ടുള്ള നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *