മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ തിയേറ്ററുകളെ ഇളക്കി മറിക്കുന്നു. ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണമാണ് ആദ്യ ഷോ പൂര്‍ത്തിയാകുന്ന സമയത്ത് ലഭിക്കുന്നത്. അതെ സമയം ചിത്രത്തിലെ പല നിര്‍ണായക രംഗങ്ങളും തിയേറ്ററില്‍ നിന്നും ചിത്രീകരിച്ച് പ്രചരപ്പിക്കുന്നതിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള് ശിക്ഷാർഹമായ കുറ്റമാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും, ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് വഴി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *