തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണത് അന്വേഷിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ത്രാസ് പൊട്ടി വീണു തലയ്ക്കു പരിക്കേറ്റ് ചികിത്സയിലായിരുന്ന ശശി തരൂർ ആശുപത്രി വിട്ടു. അതേസമയം സംഭവത്തില്‍ ദുരൂഹത ഉണ്ടോയെന്ന് അറിയില്ലെന്നും തിരുവന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി തരൂര്‍ പറഞ്ഞു.

ഇന്ന് പ്രചാരണ രംഗത്ത് വീണ്ടും സജീവമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും എം.ആർ.ഐ സ്കാൻ ഉൾപ്പെടെയുള്ള പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ തുടരുകയായിരുന്നു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനെത്തിയപ്പോഴാണ് അപകടമുണ്ടായത്. ശശി തരൂരിന്റെ തലക്ക് അഞ്ച് സ്റ്റിച്ച് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *