തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ നില ഗുരുതരം

എറണാകുളത്തു തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന്റെ നില അതീവഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടി ടെറസിന് മുകളിൽ നിന്ന് വീണതാണെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ വിശദീകരണത്തിൽ തൃപ്തരല്ലാത്ത ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *