കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ബൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നല്‍കുന്ന പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വീടിന്റെ ഗൃഹപ്രവേശം നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘ ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്…

ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്. ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെഎസ്‌യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല.

നാളെ രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും…’
ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൃപേഷിന്റെ കുടുംബം താമസിച്ച്‌ വന്നിരുന്ന ഒറ്റമുറി വീടിന്റെ മുന്നിലായാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദാരുണാവസ്ഥ മനസ്സിലാക്കി ഹൈബി ഈഡന്‍ അടച്ചുറപ്പുള്ള വീട് വാഗ്ദാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *