പിസ്സ, നന്‍പന്‍, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി പൂജ രാമചന്ദ്രന്‍ വിവാഹിതയായി. ഉറ്റ സുഹൃത്തും മോഡലും നടനുമായ ജോണ്‍ കോക്കനെയാണ് പൂജ വിവാഹം ചെയ്തത്. വിവാഹഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കയാണ് നടി.ബംഗളൂരുകാരിയായ പൂജ നാനി അവതാരകനായിരുന്ന ബിഗ് ബോസ് തെലുങ്കില്‍ മത്സരാര്‍ഥിയായിരുന്നു. വീഡിയോ ജോക്കിയും അവതാരകയും മോഡലുമായിരുന്നു. മോഡലായ ജോണ്‍ കോക്കന്‍ യഷ് നായകനായ കെ ജി എഫ്, ബാഹുബലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നടി മീരാ വാസുദേവ് ആണ്‌ ജോണിന്റെ മുന്‍ഭാര്യ. പൂജ ആദ്യം സഹപ്രവര്‍ത്തകനും വി ജെയുമായിരുന്ന ക്രെയ്ഗിനെ വിവാഹം ചെയ്തിരുന്നുവെങ്കിലും വിവാഹമോചിതയാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *