കൊച്ചിയിൽ അമ്മയുടെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കൊച്ചിയിൽ അമ്മയുടെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. തലച്ചോറില്‍ ക്ഷതവും ദേഹമാസകലം മര്‍ദനത്തിന്റെയും പൊള്ളലിന്റെയും പാടുകളുമായി ബുധനാഴ്ച ഉച്ചയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിയായ പിതാവാണ് കുട്ടിയെ കൊണ്ടുവന്നത്.

ഏണിപ്പടിയില്‍നിന്ന് വീണതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യല്ലില്‍ മാതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം, ബാലനീതി വകുപ്പുള്‍പ്പെടെ ചേര്‍ത്ത് മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *