തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടിയ നടന്‍ ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയ. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ ചാണകത്തില്‍ ചവിട്ടും എന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന് ആരാധകര്‍ പറയുന്നു. ”ബിജു മേനോൻ സിനിമയാണങ്കിൽ ഒന്നും നോക്കാതെ തിയേറ്ററിൽ പോയി കണ്ടിരുന്നതാണ്.. അത് താങ്കളോടുള്ള ഇഷ്ടം കൊണ്ടുമായിരുന്നു.. ഇതിപ്പോ ചാണക കുഴിയിൽ വീഴാൻ സ്വയം തീരുമാനിച്ച സ്ഥിതിക്ക് എല്ലാ ഇഷ്ടങ്ങളും, സ്നേഹങ്ങളും ഇങ്ങ് പിൻവലിക്കുന്നു” എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *