ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍‍ രമ്യ കൃഷ്ണന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.ആകാശഗംഗ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിത കഥ ആധാരമാക്കിയ വെബ് സീരീസില്‍ അഭിനയിക്കുകയായിരുന്നു രമ്യാ കൃഷ്ണന്‍.

സിദ്ദീഖ്, ആസിഫ് അലി, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, സലീം കുമാര്‍, ആരതി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *