സഭാ തര്‍ക്കം നില നില്‍ക്കുന്ന എറണാകുളം പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ യക്കോബായ – ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്ക് കുത്തേല്‍ക്കുകയും പത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഴന്തോട്ടം സ്വദേശികളായ അഖില്‍ എല്‍ദോ, ജെയ്‌സണ്‍ വര്‍ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ പള്ളിയിലെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഒരു വിഭാഗം നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷ സാധ്യത നില നില്‍ക്കുന്നതിനാല്‍ പള്ളിയില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *